Friday, February 27, 2009

മലയാളി ബ്ലോഗ്ഗര്‍മാര്‍ക്ക് ഒരു ഇംഗ്ലീഷ് പഠനസഹായി - ൨

പാഠം 2

ഓഫീസ് cafeteria-ലെ spl. dishes. എന്റെ ഒരു ഭാഗ്യമേ

1,2 പിന്നെ ?

ഇവിടുത്തെ പൂന്തോട്ടം ഇങ്ങനെയാ കേട്ടോ

പച്ച സമാധാനം വറുത്തത്

ഹൈദരബാദി ബിരിയാണി അല്ലേലും ഫേമസ് അല്ലെ

ഓഫീസില്‍ കിട്ടുന്ന spl. drinks . the secret of my energy

Nov 15.. വാക്കുകളില്‍


Monday, February 23, 2009

മലയാളി ബ്ലോഗ്ഗര്‍മാര്‍ക്ക് ഒരു ഇംഗ്ലീഷ് പഠനസഹായി...


അനുവാദം ചോദിച്ചു കുറച്ചുനാള് കിടന്നു. ഇനിയങ്ങു ഇടിച്ചു കേറിയേക്കാം എന്ന് വച്ചു . അല്ല പിന്നെ ..

ഒരു ഫോട്ടോ പോസ്റ്റ് ആയേക്കാം. ഒരു ദ്രിശ്യ പഠന സഹായി...
ഹൈദരാബാദില്‍ കുടിയേറിയത്തില്‍ പിന്നെയാണ് ഒരു അനന്തസാധ്യത മനസ്സില്ലാക്കിയത് ... വ്യത്യസ്തമെന്നു ഞാന്‍ അവകാശപ്പെടുന്ന കുറച്ചു പടങ്ങള്‍ ... മിക്കതും 2.0 MP mobile ക്യാമറയില്‍ എടുത്തതാണ്...ഗുണമേന്മ അവകാശപ്പെടുന്നില്ല...











തീര്‍ച്ചയായും തുടരും ... കാരണം ഇനിയും സ്റ്റോക്ക് ഉണ്ടേ...

NB:- ഈ ©ant ഞാനും എന്റെ 2 ചങ്ങാതിമാരും ആണ്‍.

Thursday, February 12, 2009

അകത്തോട്ടു കയറിക്കോട്ടെ ....

ആദ്യം തന്നെ ഒടേതമ്പുരാന് നന്ദി അറിയിക്കട്ടെ. എന്നെ ഇന്നത്തെ ഞാനാക്കിയതിനു. ( പ്രചോദനം : 'നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' - കടമ്മനിട്ട )

ഇനിയൊരു മുന്‍കൂര്‍ ജാമ്യാപേക്ഷ ...
ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല... ഒരിക്കലും ആയിരിന്നിട്ടും ഇല്ല...(സത്യമായും ഇതു വരെ ആ ഒരു ഉപദ്രവം ആര്‍ക്കിട്ടും ചെയ്തിട്ടില്ല..) ഇനി ആകും എന്നൊരു വിദൂരപ്രതീക്ഷയും ഇല്ല...ബൂലോകത്തിലൂടെ ഈ അടുത്തിടെ അറിയാതെ ഒന്നു വഴിതെറ്റി( ബൂലോകം എന്ന് അറിയാതെ എന്ന് മാത്രമേ ഉദേശിച്ചിട്ടുള്ളൂ ) കയറി, പുറത്തിറങ്ങാന്‍ തോന്നാതെ കുറച്ചനേകം ബ്ലോഗുകളില്‍ കൂടി കറങ്ങിത്തിരിഞ്ഞപ്പോള്‍ , ഉള്ളില്‍ കടന്നു കൂടിയ ഒരു ആഗ്രഹത്തിന്റെ (അത്യാഗ്രഹം എന്ന് വേണേല്‍ വിളിച്ചോ) പുറത്തു , ഒന്നു ബ്ലോഗിയേക്കാം എന്ന് വച്ചു തന്നെ ഇറങ്ങി പുറപ്പെട്ടതാണ് .

ഇനി എന്നെ പറ്റി ഒരാമുഖം..അല്ലെങ്കില്‍ ഒരു കുമ്പസാരം.. അരസികന്‍, മടിയന്‍ എന്നൊക്കെയുള്ള ഇമേജ് എന്നെ അറിയാവുന്ന ചിലരില്‍ എങ്കിലും വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്... പൊതുവെ ഒരു മൌനിയാണ് .മൌനം വിദ്വാനു ഭു‌ഷണം എന്നാണല്ലോ..(മന്ദനു എന്നും ചില വിവരദോഷികള്‍ പറഞ്ഞു കേട്ടിട്ടുണ്ട് ) .എന്തോ സംസാരം എന്ന കല (തീര്‍ച്ചയായും അതൊരു കല തന്നെ), എനിക്ക് ഒട്ടും പറഞ്ഞിട്ടില്ല. LKG- യില്‍ ചേര്‍ത്തപ്പോള്‍ 'ഈ കൊച്ചിന്റെ വായില്‍ നാക്കുണ്ടോ എന്ന് കമ്പ്‌ വച്ചു കുത്തി നോക്കണം' എന്ന് പറഞ്ഞ ടീച്ചര്‍ മുതല്‍ 'You need to be more aggressive' എന്ന് പരാതി പറയുന്ന എന്റെ ഇപ്പോഴത്തെ കൊച്ചമ്മയും ( എന്റെ മാനേജര്‍ ) ഇതു ശരിക്കും സത്യം ആണോ എന്ന് എന്നെ തോന്നിപ്പിച്ചിട്ടുണ്ട് ...ഞാന്‍ വിടുമോ ... ഇതൊക്കെ എത്ര കേട്ടിട്ടുള്ളതാ എന്ന് മനസ്സില്‍ കൊഞ്ചനം കുത്തി ഞാനും....ആരൊക്കെ എന്നെ നേരെയാക്കാന്‍ നോക്കിയതാ..അല്ല പിന്നെ...അങ്ങനങ്ങ് തോറ്റു കൊടുക്കാന്‍ പറ്റുവോ...

ഈ ബ്ലോഗിനെക്കുറിച്ച് ... ചില ചിതറിയ ചിന്തകളുടെ ചെപ്പാണിത് (വേണമെങ്കില്‍ ഒരു ചിതയോ ഒരു ചവറ്റുകൊട്ടയോ ഒക്കെ ആക്കാം ). ചിലന്തിവലയാകുന്ന ചിതയില്‍ , ചിറകടിച്ചു ചാവുന്ന ചീവീടുകള്‍ ചെന്നു ചേക്കേറുന്നത് പോലെ , എന്റെ ചിത്തമാകുന്ന ചുവരില്‍ ചെളിപിടിച്ച ചില ചിത്രങ്ങള്‍ ....
ഒരു പ്രാസത്തിനു വേണ്ടി അങ്ങു അടിച്ച് വിട്ടതാണ് ,ഒരു ശബ്ദതാരാവലി കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചൂടി ഉഷാറാക്കമായിരുന്നു ....നിലവാരം മനസിലായല്ലോ അല്ലെ ? വല്യ കാര്യമായി എടുക്കണ്ട ... ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി ..സഹിച്ചേ പറ്റു ... നിങ്ങളൂടെ കൈവിട്ടാല്‍ ഇതൊരു ചിതയാകും :'(
(സെന്റി കൂടി അടിച്ച് നോക്കാം...ആരെങ്കിലും വീണാലോ ... ജീവിച്ചു പോണ്ടേ...) കണ്ടും കേട്ടും അറിഞ്ഞ ചില അനുഭവങ്ങളും കഥകളും ആശയങ്ങളും കുറച്ചു മേമ്പൊടി (ഹാസ്യം എന്ന് അവകാശപ്പെടുന്നില്ല ) ചേര്‍ത്ത് അവതരിപ്പിക്കാന്‍ നിരുപദ്രവപരമായ ഒരു ശ്രമം ....

ഇനി ബൂലോകത്തിലെ ഗുരുക്കന്മാര്‍ക്ക് എന്റെ പ്രണാമം...ബൂലോകത്തില്‍ പിച്ചവെച്ചു തുടങ്ങുന്ന ഈ എളിയ സഹോദരനെ അനുഗ്രഹിച്ചു ആശിര്‍വദിച്ചാലും, ഈ കുഞ്ഞു പൈതലിനെ തെറ്റുകള്‍ തിരുത്തി നേര്‍വഴിക്കു നടത്തിയാലും . ഞാനിതാ നമ്രശിരസ്കനായി നില്ക്കുന്നു (...കുനിച്ചു നിര്ത്തി രണ്ടെണ്ണം തരണം എന്ന് തോന്നുന്നുണ്ടല്ലേ .. അതിന് ഇനിയും അവസരം തരാം. ധൃതി വയ്ക്കല്ലേ ...)
വീണ്ടും പോസ്റ്റാം എന്ന പ്രതീക്ഷയോടെ ...
 
link to URL submission page